കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം; മൂന്നു പേർ കൂടി അറസ്റ്റിൽ

കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കുട്ടിയുടെ കുട്ടിയുടെ കുഞ്ഞമ്മയും കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാരായ ദമ്പതികളുമാണ് അറസ്റ്റിലായത്. കുളിമുറി രംഗങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മാവന്റെ ഭാര്യ ഉൾപ്പടെ നാല് പേരെ ഇന്നലെ പിടികൂടിയിരുന്നു.
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പെൺകുട്ടിയുടെ അമ്മാവന്റെ ഭാര്യയെയും കരുനാഗപ്പള്ളി സിൽവർ പ്ലാസ എന്ന ലോഡ്ജ് നടത്തിപ്പുകാരായ മൂന്ന് പേരെയുമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ കുഞ്ഞമ്മയേയും കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാരായ രണ്ടു പേരെയും കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ വെച്ച് പീഡിപ്പിച്ച എട്ടോളം പേർക്കെതിരെ അന്വേഷണം തുടരുകയാണ്.
കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെന്ന് പറഞ്ഞ് കുരീപ്പുഴ സ്വദേശിയായ17 കാരി പതിവായി വീട്ടിൽ നിന്നിറങ്ങിയിരുന്നു. കഴിഞ്ഞ മാസം ഒൻപതിന് ജോലിക്കായി പോയ പെൺകുട്ടി രാത്രി വൈകിയും മടങ്ങിയെത്താതയതോടെയാണ് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയെന്ന് പറഞ്ഞ് പിറ്റേന്ന് രാവിലെ അമ്മാവന്റെ ഭാര്യ പെൺകുട്ടിയുമായി വീട്ടിലെത്തി.
പിന്നീട് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പെൺകുട്ടിയെ ഒരു മതസ്ഥാപനത്തിലാക്കി. അവിടെ വെച്ച് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ വിഷയം കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശ പ്രകാരം സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കുളിമുറി രംഗങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപെടുത്തിയാണ് അമ്മാവന്റ ഭാര്യ തന്നെ പലർക്കും കാഴ്ച വെച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. കരുനാഗപ്പള്ളി സിൽവർ പ്ലാസ എന്ന ലോഡ്ജായിരുന്നു ഇവരുടെ താവളം. തിരുവനന്തപുരത്തെ പല ഹോംസ്റ്റേകളിലും വച്ചും പീഡനം നടന്നതായി പൊലീസ് പറഞ്ഞു.
കുട്ടിയെ ഉപയോഗിച്ച് ഇവർ ലക്ഷങ്ങൾ തട്ടിച്ചതായും പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here