ബിപിസിഎൽ സ്വകാര്യവത്കരണം; തൊഴിലാളികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി കൊച്ചിയിൽ

ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമല്ല കൊള്ളയാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുൽ വിമർശിച്ചു.
രണ്ട് ദിവസത്തെ വയനാട് സന്ദർശനം പൂർത്തിയാക്കിയാണ് കൊച്ചി അമ്പലമുകളിലെ ബിജിസിഎൽ റിഫൈനറിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ കാണാൻ രാഹുൽ ഗാന്ധിയെത്തിയത്. സമരം ചെയ്യുന്ന തൊഴിലാളികളെ രാഹുൽ ആദ്യം കണ്ടു. ശേഷം തൊളിലാളികൾ സ്വകാര്യ വത്കരണത്തിന്റെ ആശങ്കകൾ വേദിയിൽ പങ്കുവെച്ചു.
വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായി 45 ദിവസമായി കൊച്ചി റിഫൈനറിയിൽ സമരം തുടങ്ങിയിട്ട്. 2000 ഓളം സ്ഥിരം തൊഴിലാളികളും, 9000 താത്കാലിക ജീവനക്കാരുമാണ് റിഫൈനറിയിലുള്ളത്. തൊഴിലാളി സംഘടനകളുട ആശങ്കകൾ കേട്ട ശേഷം കേന്ദ്ര സർക്കാറിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് മോദി ഭരണമല്ല അദാനി- അംബാനി ഭരണമാണെന്നും, യജമാനന്മാർക്ക് വേണ്ടിയുള്ള ഭരണമാണ് മോദി നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തൊളിലാളികളെ അഭിവാദ്യം ചെയ്ത ശേഷം ബിപിസിഎൽ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയാണ് രാഹുൽ ഗാന്ധി മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here