കേസുകളിൽ നീതി വൈകുന്നതിൽ ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി
കേസുകളിൽ നീതി വൈകുന്നതിൽ ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നീതി വേഗത്തിൽ ലഭ്യമാകില്ലായിരിക്കാം. എന്താൽ അനന്തമായി നീളരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
എല്ലാവരുടേയും ശ്രദ്ധ പതിയേണ്ട വിഷയമാണിത്. ഏവരും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു. നീതി തൽക്ഷണം ലഭിക്കുന്ന ഒന്നല്ല എന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ഹൈദരാബാദ് പൊലീസ് ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെയായിരുന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ പരാമർശം. നീതി എന്നാൽ പ്രതികാരമല്ലെന്ന് ബോബ്‌ഡെ ഇന്നലെ പറഞ്ഞിരുന്നു. പ്രതികാരമായാൽ നീതിയുടെ സ്വഭാവം നഷ്ടമാകുമെന്നും നീതി ഉടനടി സംഭവിക്കുന്ന ഒന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇത് ചർച്ചയായ സാഹചര്യത്തിലാണ് നീതി വൈകുന്നതിൽ ആശങ്കയറിയിച്ച് ഉപരാഷ്ട്രപതി രംഗത്തുവന്നത്.
Story highlights- vice-president, M Venkaiah Naidu, s a bobde
Read also: ഹൈദരാബാദിൽ പ്രതികളെ വെടിവച്ചുകൊന്ന സംഭവം; നീതിയെന്നാൽ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here