Advertisement

വയനാട്ടിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനായി സിവിൽ സപ്ലൈസ് വിതരണം ചെയ്യുന്നത് പഴകിയ അരി

December 8, 2019
Google News 1 minute Read

വയനാട്ടിൽ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനായി സിവിൽ സപ്ലൈസ് വിതരണം ചെയ്യുന്നത് പഴകിയ അരി. സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾ പലതവണ ചികിത്സ തേടേണ്ടി വന്നിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. രക്ഷിതാക്കളുടെ പരാതി സ്ഥിരീകരിച്ച് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സിവിൽ സപ്ലൈസിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. കത്തിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.

വൈത്തിരി ഉപജില്ലയ്ക്ക് കീഴിലെ സ്‌കൂകളിലാണ് പഴകിയ അരി വിതരണം ചെയ്യുന്നുവെന്ന പരാതി വ്യാപകമാകുന്നത്. പലതവണ ഈ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾ ആശുപത്രിയിലായെങ്കിലും  സ്‌കൂൾ അധികൃതരോ വിദ്യാഭ്യാസവകുപ്പോ നടപടിയെടുക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.കുട്ടികളുടെ ഭാവി ആശങ്കയിലാകുമെന്ന് ഭയന്ന് ആരും പരാതിയുമായി രംഗത്തെത്തിയതുമില്ല.

Read Also : വയനാട്ടിൽ ആദിവാസി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മോശമായ അരിയാണ് ഉച്ചഭക്ഷണത്തിനായി സ്‌കൂളിലെത്തുന്നതെങ്കിൽ അവ തിരിച്ചയക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സ്‌കൂൾ പ്രധാന അധ്യാപകർക്ക് കത്തയച്ചിരുന്നു. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.എന്നാൽ പിന്നാലെയും പഴകിയ അരി സ്‌കൂളിലേക്ക് കൊടുത്തയക്കുന്ന നടപടി തുടരുകയാണ് സിവിൽ സപ്ലൈസ്. വീഴ്ച മേലിൽ ഉണ്ടാകരുതെന്ന് ജില്ല കളക്ടർ സിവിൽ സപ്ലൈസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി നിർഭാദം തുടരുകയാണെന്ന് വൈത്തിരി ഉപജില്ല ഡയറക്ടറും പറയുന്നു

സ്‌കൂളുകളിലെ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾ അവശനിലയിലാകുന്ന സാഹചര്യം തുടരുന്നതോടെ വലിയ പ്രതിഷേധമാണ് ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

Story Highlights- Wayanad, School,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here