വയനാട്ടിൽ ആദിവാസി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വയനാട് കേണിച്ചിറയിൽ ആദിവാസി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എടലാട്ട് പണിയ കോളനിയിലെ വെളളിയുടെ മകൻ മുരുകനാണ് മരിച്ചത്. മദ്യലഹരിയിലുളള സംഘർഷത്തിനിടെ സഹോദരൻ മുരുകനെ വെട്ടുകയായിരുന്നുവെന്നാണ് സൂചന.
മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സഹോദരൻ കേശവൻ, മുരുകനെ വെട്ടുകയായിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. സംഭവത്തിൽ കേണിച്ചിറ പൊലീസ് കേസെടുത്തു.
നടവയൽ എടലാട്ട് പണിയ കോളനിയിലാണ് മുരുകൻ താമസിക്കുന്നത്. വഴക്കിനിടെ പരിക്കേറ്റ ഇവരുടെ മൂത്ത സഹോദരൻ രാജനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയ കേശവന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here