Advertisement

സ്വർണക്കടത്തിന്റെ ആഗോള ഹബ്ബായി കേരളം; 2019 ജനുവരി മുതൽ ഒക്ടോബർ വരെ പിടിച്ചത് 678 കിലോ സ്വർണം

December 8, 2019
Google News 1 minute Read

സ്വർണക്കടത്തിന്റെ ആഗോള ഹബ്ബായി മാറി കേരളം. 2019 ജനുവരി മുതൽ ഒക്ടോബർ വരെ സംസ്ഥാനത്തൊട്ടാകെ പിടിച്ചത് 678 കിലോ സ്വർണ്ണമാണ്. ആകെ നടക്കുന്ന കള്ളക്കടത്തിന്റെ പകുതിയിൽ താഴെ മാത്രമേ ഇതു വരൂ. കേരളത്തിൽ ഭീകരവാദ ഫണ്ടിംഗിനടക്കം കള്ളക്കടത്ത് സ്വർണം ഉപയോഗിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് സ്വർണക്കള്ളക്കടത്ത്. നികുതി നഷ്ടം തുടങ്ങി ഭീകരവാദ ഫണ്ടിങ്ങിൽ വരെ എത്തി നിൽക്കുന്നു ഇതിലെ അപകടം. ഇക്കൊല്ലം ജനുവരി മുതൽ ഒക്ടോബർ വരെ സംസ്ഥാനത്ത് പിടികൂടിയ കള്ളക്കടത്ത് സ്വർണത്തിന്റെ കണക്കും കേസുകളുടെ എണ്ണവും
ഇപ്രകാരമാണ്. കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലും വിവിധ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനുകൾക്ക് കീഴിലും നടത്തിയ ഓപ്പറേഷനുകളിലൂടെ മാത്രം 587കിലോ സ്വർണ്ണം പിടികൂടി. 133.62 കോടി രൂപയായിരുന്നു പിടികൂടിയ സ്വർണത്തിന്റെ മൂല്യം. 643 കേസുകൾ പത്ത് മാസത്തിനിടെ രജിസ്റ്റർ ചെയ്തു.

ഇനി കൊച്ചി കസ്റ്റംസ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയതിൽ ഇക്കൊല്ലം പിടിച്ചത് 27 കോടി രൂപ മൂല്യമുള്ള 89 കിലോയിലധികം സ്വർണമാണ്. 300 കേസുകൾ നെടുമ്പാശ്ശേരിയിൽ മാത്രം രജിസ്റ്റർ ചെയ്തു.

അതേസമയം, കേരളത്തിലേക്ക് കടത്തുന്ന സ്വർണത്തിൽ പകുതിയിൽ താഴെ മാത്രമേ ഏജൻസികൾക്ക് പിടികൂടാൻ സാധിക്കാറുള്ളൂ എന്ന് ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തുന്നു. തൃശ്ശൂർ കള്ളക്കടത്ത് സ്വർണം സൂക്ഷിക്കുന്ന ഹബ്ബായി മാറുമ്പോൾ തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിൽ നിന്നും വൻതോതിൽ സ്വർണം റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ എത്തുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഭീകരവാദ ഫണ്ടിംഗിനടക്കം കള്ളക്കടത്ത് സ്വർണ്ണം ഉപയോഗിക്കപ്പെടുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

Story highlight: global hub, 678 kg of gold was seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here