ഷെയ്‌നുമായുള്ള തർക്കം അനുരഞ്ജനത്തിൽ; പ്രശ്‌നത്തിൽ സിദ്ദിഖ് ഇടപെട്ടു

ഷെയ്‌നുമായുള്ള സിനിമാ തർക്കം അനുരഞ്ജനത്തിൽ. അമ്മ ഭാരവാഹിയായ നടൻ സിദ്ദിഖ് തർക്കത്തിൽ ഇടപെട്ടു. നിർത്തിവെച്ചിരിക്കുന്ന സിനിമകളുടെ ചിത്രീകരണം ഉടൻ പൂർത്തിയാക്കുമെന്ന് അമ്മ ഭാരവാഹികൾക്ക് ഷെയ്ൻ ഉറപ്പു നൽകി. ഇന്നലെ രാത്രി സിദ്ദിഖും ഇടവേള ബാബുവും ഷെയ്‌ന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഫെഫ്കയുമായും ചർച്ച നടത്തും.

എന്നാൽ, വെയിൽ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതത വന്നിട്ടില്ല. മുൻപത്തെ പോലെ ഷെയ്ൻ നിഗവും സംവിധായകനും നിർമാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് അമ്മ സംഘടനയുടെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ പരസ്പരം ചർച്ച നടത്തി തീരുമാനമെടുക്കാൻ ഷെയ്‌നും സന്നദ്ധത അറിയിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More