Advertisement

കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു

December 8, 2019
Google News 1 minute Read

കോഴിക്കോട് വിലങ്ങാട് ഇന്ദിരാനഗറില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (30) ആണ് മരിച്ചത്. പുളളിപ്പാറ വനപ്രദേശത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് സൂചന.

ഇന്നലെ രാത്രി 11 മണിയോടെ റഷീദും സുഹൃത്തും നാടന്‍ തോക്കുമായി വനത്തില്‍ വേട്ടയ്ക്ക് പോയതായിരുന്നു. റഷീദിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ.്

മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന.

 

Story Highlights- Youth shot dead, Kozhikode

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here