കർണാടക ഉപതെരഞ്ഞെടുപ്പ്: 11 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മുന്നിൽ

കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. 11 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് രണ്ട് മണ്ഡലത്തിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. നിലവിൽ മുന്നിൽ നിൽക്കുന്ന ബിജെപി സ്ഥാനാർത്ഥികൾ കോൺഗ്രസ് വിമതരാണ്.
15 നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണം തുടരാൻ ബിജെപിക്ക് വേണ്ടത് ആറ് സീറ്റുകളാണ്. കൂറുമാറി പാർട്ടിയിൽ എത്തിയവരാണ് ജനവിധി തേടിയത്. കോൺഗ്രസ് ജെഡിഎസ് സഖ്യത്തിലെ 16 എംഎൽഎമാരെ കൂറുമാറ്റി നേടിയ ഭരണം, ഉപതെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിൽ ബിജെപിക്ക് നഷ്ടമാകും. ഡിസംബർ അഞ്ചിനായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോടികളെറിഞ്ഞുള്ള പ്രചരണമാണ് ഉപതെരഞ്ഞെടുപ്പിൽ എല്ലാപാർട്ടികളും നടത്തിയത്.
കോൺഗ്രസിനായി മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലായിരുന്നു പ്രധാന പ്രചാരണം. കനത്ത സുരക്ഷാ സംവിധാനമാണ് ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
Story Highlights Karnataka Bypol, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here