Advertisement

മനുഷ്യാവകാശ ദിനാചരണം നാളെ ആലുവയിൽ; ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും

December 9, 2019
Google News 2 minutes Read

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന അന്തർദേശീയ മനുഷ്യാവകാശദിനാചരണം നാളെ നടക്കും. ആലുവയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പരിപാടി ഉദ്ഘാടനം ചെയ്യും.

മനുഷ്യാവകാശ സംരക്ഷണത്തിനായി മനുഷ്യാവകാശ സാക്ഷരത എല്ലാവരിലും എത്തിക്കുകയാണ് ലക്ഷ്യം. ചൂണ്ടി ഭാരതമാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജുഡീഷ്യൽ അംഗം പി മോഹൻദാസ് അധ്യക്ഷനായിരിക്കും. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു, മുൻ ജില്ലാ ജഡ്ജി വി കെ ബാബു പ്രകാശ് എന്നിവർ പ്രഭാഷണം നടത്തും. മുൻ ജില്ലാ ജഡ്ജി പി എസ് ആന്റണി രചിച്ച പുസ്തകം ജസ്റ്റിസ് ആന്റണി ഡൊമിനിക് പ്രകാശനം ചെയ്യും.

എല്ലാ കളക്ടർമാരും വകുപ്പുതലവന്മാരും പൊതുമേഖലാ, സ്വയംഭരണമേഖലാ സ്ഥാപനങ്ങളിലെ തലവന്മാരും അന്നുരാവിലെ 11-ന് മനുഷ്യാവകാശദിന പ്രതിജ്ഞ ചൊല്ലാനുള്ള നടപടിയെടുക്കണമെന്ന് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസംബ്ലി സമയത്ത് പ്രതിജ്ഞ ചൊല്ലണമെന്നും നിർദേശമുണ്ട്.

story highlights- human rights day, justice antony dominic, human right commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here