ഹൈദരാബാദ് പ്രതികളെ വെടിവച്ച് കൊന്ന സംഭവം; ഹർജി പരിഗണിക്കുന്നത് മാറ്റി

ഹൈദരാബാദിൽ ബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത് സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും. അടിയന്തരമായി വാദം കേൾക്കണമെന്ന സുപ്രിംകോടതി അഭിഭാഷകരുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അംഗീകരിച്ചു.
ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസ് എടുത്ത് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. രചകൊണ്ട കമ്മിഷണർ മഹേഷ് എം ഭഗവതിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
Read also: ഹൈദരാബാദ് ബലാത്സംഗ കേസിലെ നാല് പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു
ഡിസംബർ ആറിന് പുലർച്ചെയാണ് ഹൈദരാബാദ് കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുന്നത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതികൾക്ക് നേരെ വെടിവച്ചത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് കൊന്നത്. കേസിൽ നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്.
story highlights- telengana, gang rape, hydrabad, supreme court of india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here