‘പന്തി’നെ കൂകിവിളിച്ച് കാണികൾ; ഇടപെട്ട് വിരാട് കോഹ്‌ലി

തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി ട്വന്റി മത്സരത്തിനിടെ ഋഷഭ് പന്തിനെ കൂകി വിളിച്ച് കാണികൾ. മലയാളിയായ സഞ്ജുവിനെ പുറത്തിരുത്തുകയും ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയതുമാണ് കാണികളെ ചൊടിപ്പിച്ചത്. കളിയിലുടനീളം പന്തിനെ കാണികൾ കൂകിവിളിച്ചു.

പന്ത് ബാറ്റിംഗിനിറങ്ങിയപ്പോഴും വിക്കറ്റ് കീപ്പിംഗ് ചെയ്യുമ്പോഴുമെല്ലാം ആരാധകർ കൂവി വിളിച്ചു. ഗ്ലൗസ് നൽകാൻ വേണ്ടി സഞ്ജു മൈതാനത്തിറങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ നിറയെ ഹർഷാരവങ്ങൾ മുഴങ്ങുകയും ചെയ്തു. ഒടുവിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇടപെട്ടു. ഗാലറിക്കരികിൽ ഫീൽഡിംഗിൻ എത്തിയപ്പോൾ എന്താണിത് എന്ന തരത്തിൽ കോലി കൈകൊണ്ട് ആംഗ്യം കാണിച്ചു. കൂവി വിളിക്കുന്നതിന് പകരം കൈയടിക്കാനും കോഹ്‌ലി ആവശ്യപ്പെട്ടു.

സമീപകാലത്തെ മോശം ഫോമിന്റെ പേരിൽ ഏറെ പഴികേൾക്കുന്ന ഋഷഭ് പന്തിന് പിന്തുണയുമായി നേരത്തെ തന്നെ ക്യാപ്റ്റൻ രംഗത്തെത്തിയിരുന്നു. പന്തിന്റെ കഴിവിൽ ടീമിന് പൂർണ വിശ്വാസമുണ്ടെന്നും അവൻ ഒരു അവസരം നഷ്ടപ്പെടുത്തുമ്പോൾ സ്റ്റേഡിയത്തിലെ ആളുകൾ ധോണിയുടെ പേര് അലറി വിളിക്കരുതെന്നും കോലി പറഞ്ഞിരുന്നു.

Story highlights- virat kohli, rishabh pant, karyavattom, sanju v samson‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More