അരുണാചൽപ്രദേശിൽ ബിജെപി എംഎൽഎക്കെതിരായ ബലാത്സംഗക്കേസ് പിൻവലിക്കാൻ ഭീഷണിയെന്ന് വനിതാ ഡോക്ടർ

അരുണാചൽപ്രദേശിൽ ബിജെപി എംഎൽഎക്കെതിരെ കൊടുത്ത ബലാത്സംഗക്കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് വനിതാ ഡോക്ടർ. കഴിഞ്ഞ ഒക്ടോബറിൽ കേസ് നൽകിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ലെന്നും ഡോക്ടർ പറഞ്ഞു.
ഗോരഖ് പോർഡങ് എന്ന ബിജെപി നേതാവിനെതിരെയുള്ള പരാതിയിൽ ഇടപെടണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിൽ തുടരുകയാണ് യുവതി. അരുണാചൽപ്രദേശിലെ ബമെങ് നിയോജക മണ്ഡലത്തിലെ എംഎൽഎയാണ് ആരോപണ വിധേയനായ ഗോരഖ് പോർഡങ്.
മണ്ഡലത്തിലെ സർക്കാർ ആശുപത്രിയുടെ വികസന കാര്യവുമായി ബന്ധപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ച് വരുത്തി എംഎൽഎ ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. പൊലീസിൽ പരാതി നൽകി, കേസ് എടുത്ത് 24 മണിക്കൂറിനുള്ളിൽ എംഎൽഎക്ക് ജാമ്യം ലഭിച്ചു. പിന്നീട് കേസ് പിൻവലിക്കാൻ ഭീഷണി മുഴക്കുകയാണെന്ന് യുവതി പറയുന്നു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയും ഇടപെട്ട് ഗോരഖ് പോർഡങിന് കടുത്ത ശിക്ഷ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു.
arunachal pradesh, bjp mla, rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here