ധവാന് ഏകദിന പരമ്പരയും നഷ്ടമാകാന്‍ സാധ്യത, സഞ്ജുവിന് ഏകദിന ടീമിലേക്ക് ക്ഷണം കിട്ടുമോ ?

പരുക്ക്  ഭേദമാകാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ധവാന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും നഷ്ടമാകാന്‍ സാധ്യത. ധവാന്റെ പരുക്ക് വീണ്ടും സഞ്ജു സാംസണിന് കരിയറിലാദ്യമായി ഏകദിന ടീമിലേക്ക് ക്ഷണം കിട്ടാനുള്ള കാരണമാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായതിനുശേഷം രാജ്യാന്തര ട്വന്റി20യില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ കളത്തിലിറങ്ങാനാകാതെ കാത്തിരിപ്പു തുടരുകയാണ് മലയാളി താരം സഞ്ജു സാംസണ്‍.

ടെസ്റ്റില്‍ മികച്ച ഫോമിലുള്ള മായങ്ക് അഗര്‍വാള്‍, ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ ശുഭ്മാന്‍ ഗില്‍, ഉത്തേജക വിവാദത്തെ തുടര്‍ന്ന് വിലക്കിനുശേഷം കളത്തിലേക്ക് തിരികെയെത്തി ഫോം പ്രകടമാക്കിയ മുംബൈ താരം പൃഥ്വി ഷാ തുടങ്ങിയവരുടെ പേരുകളും ധവാന്റെ പകരം പരിഗണനയിലുണ്ട്.

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളില്‍ സെലക്ടര്‍മാര്‍ ശിഖര്‍ ധവാനെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇടയ്ക്ക് ഫോം നഷ്ടമായതിനെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയ ധവാന്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കായി കളിക്കുമ്പോഴാണ് പരുക്കേറ്റത്. ഇടതു കാല്‍മുട്ടിലായിരുന്നു പരുക്ക്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ ധവാന്റെ പരുക്കാണ്് സഞ്ജു സാംസണെ ടീമിലെത്തിച്ചത്.

Story Highlights- Dhawan, ODI series against the West Indies, injury, sanju samson

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top