Advertisement

കേരളത്തിൽ ആദ്യമായി ഒരു കോളജ് മ്യൂസിയം; ചരിത്രം കുറിച്ച് എറണാകുളം മഹാരാജാസ്

December 10, 2019
Google News 1 minute Read

സ്വന്തമായി മ്യൂസിയമുള്ള കേരളത്തിലെ ആദ്യ കോളജാകാനൊരുങ്ങി എറണാകുളം മഹാരാജാസ്. 2020 മധ്യത്തിൽ കോളജിന്റെ പഴമയിലേക്ക് വാതിൽ തുറക്കുന്ന മ്യൂസിയം യാഥാർത്ഥ്യമാകും.

കേരളത്തിലെ തന്നെ പഴക്കമേറിയ കോളജുകളിലൊന്നാണ് മഹാരാജാസ് ആർട്‌സ് ആൻഡ് സയൻസ് കോളജ്. വിവിധ ഡിപ്പാർട്‌മെന്റുകളുടെ കൈവശമുള്ള പഴയ ഉപകരണങ്ങളും പെയിന്റിംഗുകളും
പുസ്തകങ്ങളുമെല്ലാം ഇനി പൊതു ജനത്തിനും കാണാം. സൂര്യ ഘടികാരം, 1910ലെ ആദ്യ കോളജ് മാഗസിൻ, 1878ലെ കാൽകുലേറ്റർ തുടങ്ങി ജിജ്ഞാസ ഉണർത്തുന്ന നിരവധി കാര്യങ്ങൾ മ്യൂസിയത്തിലുണ്ടാകും.

1845ൽ കൊച്ചി മഹാരാജാസ് എലമെന്ററി സ്‌കൂൾ എന്ന പേരിൽ ദിവാൻ ശങ്കര വാര്യരാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. അക്കാലം തൊട്ടുള്ള രജിസ്റ്ററടക്കം ഔദ്യോഗിക രേഖകൾ പ്രിൻസിപ്പൽ ഓഫീസിലുണ്ട്. ഇവയൊക്കെ കോളജിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്നവയാണ്.

കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മ്യൂസിയത്തിന് വേണ്ടി കോളജ് വികസന ഫണ്ടിൽ നിന്ന് 1.5 ലക്ഷം രൂപ മാറ്റി വക്കാൻ തീരുമാനമായിട്ടുണ്ട്.

 

 

maharajas college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here