അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെകെ ശൈലജ അറിയിച്ചു.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 1000ല്‍ നിന്നും 2,000 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 600ല്‍ നിന്നും 1,200 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
നേരത്തെ അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 500 രൂപയും ഹെല്‍പ്പര്‍മാരുടേത് 300 രൂപയും ആയിരുന്നു. പിണറായി സര്‍ക്കാരാണ് 1000 രൂപയും 600 ആക്കി വര്‍ധിപ്പിച്ചത്. നിലവിലെ പെന്‍ഷന്‍ തുകയുടെ 100 ശതമാനമാണ് വര്‍ധനവ് വരുത്തിയത്. ഇതോടെ അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുകയുടെ 200 ശതമാനം വര്‍ധനവാണ് വരുത്തിരിക്കുന്നത്.
ദീര്‍ഘകാലമായി സേവനമനുഷ്ടിക്കുകയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മറ്റ് അധിക ജോലികള്‍ കാര്യക്ഷമമായി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയും ചെയ്ത് വിരമിക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന പെന്‍ഷന്‍ തുക കുറവാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.
Story Highlights- Pension for Anganwadi workers, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here