‘നിർമാതാക്കൾക്ക് മനോരോഗമാണെന്ന് പറഞ്ഞയാളുമായി എന്ത് ചർച്ച നടത്താനാണ്’? ഷെയ്ൻ നിഗവുമായി ചർച്ചക്കില്ലെന്ന് എം രഞ്ജിത്ത്

നടൻ ഷെയ്‌നുമായി ഇനി ചർച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്ത്. നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞയാളോട് എന്ത് ചർച്ച നടത്താനാണെന്ന് രഞ്ജിത്ത് ചോദിക്കുന്നു.
ഇത്തരത്തിലൊരു നിലപാടെടുക്കുന്ന ആളുമായി ഏത് സംഘടനയ്ക്കാണ് ചർച്ച നടത്താൻ സാധിക്കുന്നത്? എല്ലാ സംഘടനകളും വിഷയത്തിൽ നിന്ന് പിന്മാറാനുള്ള കാരണമിതാണ്. വിഷയത്തിൽ ആരുടേയും കടുംപിടുത്തമില്ലെന്നും ആര് പറഞ്ഞാലും കേൾക്കാത്ത അവസ്ഥയിലാണ് ഷെയ്ൻ നിഗമെന്നും രഞ്ജിത്ത് പറഞ്ഞു. ചർച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങൾക്ക് ശേഷമാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
നിർമാതാക്കൾക്ക് മനോ വിഷമമല്ല, മനോരോഗമാണെന്നായിരുന്നു ഷെയ്‌ന്റെ പ്രതികരണം. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമ കണ്ടിറങ്ങിയ ശേഷം പ്രതികരിക്കവെയാണ് ഷെയ്ൻ നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. അവർക്ക് പറയാനുള്ളത് റേഡിയോയിൽ ഇരുന്ന് പറയുമെന്നും നമ്മൾ അനുസരിച്ചോളണമെന്നാണെന്നും ഷെയ്ൻ പറഞ്ഞിരുന്നു. കൂടിപ്പോയാൽ വാർത്താ സമ്മേളനത്തിൽ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നും ഷെയ്ൻ പറഞ്ഞിരുന്നു.
story highlights- shane nigam, m renjith, AMMA, producers association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here