കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ അധ്യാപികക്ക് സസ്‌പെൻഷൻ

ഒറ്റപ്പാലം പത്തംകുളത്ത് ക്ലാസ് മുറിയിൽ കുട്ടിയെ പൂട്ടിയിട്ട സംഭവത്തിൽ സ്‌കൂളിലെ ക്ലാസ് ടീച്ചർക്കെതിരെ അച്ചടക്ക നടപടി.പത്തംകുളം എംഎൽപി സ്‌കൂളിലെ അധ്യാപിക സുമയോട് അഞ്ച് ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറിനിൽക്കാൻ എഇഒ നിർദേശിച്ചു.
ഉറങ്ങിപ്പോയ യുകെജി വിദ്യാർത്ഥിയെ ക്ലാസ് മുറിക്കുള്ളിലിട്ട് പൂട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി സ്‌കൂൾ അധികൃതരും രക്ഷിതാവും രംഗത്തെത്തിയത്. സംഭവത്തിൽ ആർക്കും പരാതിയില്ലെന്ന്് ഇരുകൂട്ടരും പറയുന്നു. കുട്ടി ഉറങ്ങിപ്പോയതിനാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.യുകെജി വിദ്യാർത്ഥിനി ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ക്ലാസ് മുറി പൂട്ടി അധ്യാപിക പോകുകയായിരുന്നു. സ്ഥിരം വരുന്ന ഓട്ടോയിൽ വിദ്യാർത്ഥിനിയെ കാണാതായതോടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂളിലെത്തി. കുട്ടി പൂട്ടിയ ക്ലാസ് മുറിക്കുള്ളിലിരുന്ന് ഉറങ്ങുന്നതാണവർ കണ്ടത്.
വീഴ്ച അംഗീകരിക്കുന്നുവെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ഉണ്ടാകില്ലെന്നുമാണ് പത്തംകുളം എംഎൽപി സ്‌കൂളിന്റെ വിശദീകരണം. അതേസമയം തങ്ങൾക്ക് പരാതിയൊന്നുമില്ലെന്ന് രക്ഷിതാവ് പറഞ്ഞു.
ukg student locked in classroom, teacher got suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here