സഹകരണ ബാങ്കുകളിലെ സംസ്ഥാന സർക്കാറിന്റെ നിയന്ത്രണം ഒഴിവാക്കാൻ നിയമനിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

സഹകരണ ബാങ്കുകളിലെ സംസ്ഥാന സർക്കാറിന്റെ നിയന്ത്രണം ഒഴിവാക്കാൻ നിയമനിർമാണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതിനായുള്ള കരട് ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ
അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.

ആദ്യ നരേന്ദ്രമോദി സർക്കാറിന്റെ കാലത്താരഭിച്ച നടപടികളാണ് ഇപ്പോൾ കരട് ബില്ലായി രൂപാന്തരപ്പെട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ അർബൻ സഹകരണ ബാങ്കുകളെയും റിസർവ് ബാങ്കിന്റെ സമ്പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ ലക്ഷ്യം. അർബൻ ബാങ്കുകളിൽ പരിശോധന നടത്താൻ റിസർവ് ബാങ്കിന് പൂർണ അധികാരം നൽകും. വാണിജ്യ ബാങ്കിന് സമാനമായി ഇനി മുതൽ അർബൻ സഹകരണ ബാങ്കുകൾക്ക് ഇന്ത്യയിലെവിടെയും വ്യവസ്ഥകളോടെ പ്രവർത്തിക്കാനാകും.

Story highlight: central government,legislation, control over cooperative banksനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More