വീണ്ടും ചരിത്ര നേട്ടവുമായി ഐഎസ്ആർഒ; പിഎസ്എൽവിയുടെ അമ്പതാം വിക്ഷേപണം വിജയകരം

പിഎസ്എൽവിയുടെ അമ്പതാം വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ. ഇന്ന് നടന്നത് പിഎസ്എൽവി സി 48ന്റെ രണ്ടാം വിക്ഷേപണമാണ്. പരിഷ്‌കരിച്ച പതിപ്പായ ക്യൂഎൽ റോക്കറ്റാണുപയോഗിച്ചത്. നീലാകാശത്ത് പിഎസ്എൽവി കുതിക്കുന്ന ദൃശ്യം വളരെ വ്യക്തമായിരുന്നു.

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബിആർ വണ്ണാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. കാർഷിക- വനം- ദുരന്തനിവാരണരംഗങ്ങളിലാണ് ഇതിന്റെ സേവനം. ചാര ഉപഗ്രഹ ശ്രേണിയിലെ ആദ്യത്തേതാണ് റിസാറ്റ്-2 ബിആർ1.

Read Also: ചരിത്രം കുറിച്ച് ഐഎസ്ആർഒ; പിഎസ്എൽവി സി38 കർട്ടോസാറ്റ് വിക്ഷേപണം വിജയം

ഇതിനൊപ്പം എട്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു. ആറ് ഉപഗ്രഹങ്ങൾ അമേരിക്കയുടേതാണ്. ഇറ്റലി, ജപ്പാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെട്ടു.


isro, pslv‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More