ഗുജറാത്ത് കലാപം: നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ്

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭക്കും ക്ലീൻ ചിറ്റ് നൽകി ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ സമർപ്പിച്ചു.

2002ലെ ഗുജറാത്ത് കലാപത്തിൽ കാര്യക്ഷമമായ ഇടപെടൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി നടത്തിയില്ലെന്നും മുസ്ലിം വിഭാഗങ്ങൾക്കെതിരെ മാത്രമായിരുന്നു പൊലീസ് നടപടി ഉണ്ടായതെന്നും ആരോപണം ഉണ്ടായിരുന്നു. കലാപം നടന്നപ്പോൾ സർക്കാർ മൗനം പാലിച്ചുവെന്നും വിമർശനം വന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ ടി നാനാവതി കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇന്ന് ഗുജറാത്ത് നിയമസഭയിൽ നൽകിയത്. 2008ൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലും മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

അന്നത്തെ എഡിജിപി നൽകിയ തെളിവുകൾ സംശയാസ്പദമാണെന്നും റിപ്പോർട്ടിലുണ്ട്. ഗോദ്രയിൽ വെച്ച് സബർമതി എക്‌സ്പ്രസിൽ തീയിട്ടതിനെ തുടർന്ന് കർസേവകർ അടക്കമുള്ളവർ കൊല്ലപ്പെട്ടത് കാരണമാണ് ഗോദ്രയിലും നരോദ്യ പാട്യയിലും കലാപമുണ്ടായത്. രണ്ടായിരത്തോളം ആളുകൾ കലാപത്തിൽ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. നിരവധി പേർക്ക് വീട് നഷ്ടപ്പെടുകയും ആയിരങ്ങൾ പലായനം ചെയ്യുകയും ചെയ്തു.

 

 

narendra modi, judtice nanavati commission‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More