രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഡല്‍ഹിക്ക് അടിപതറുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഡല്‍ഹിക്ക് അടിപതറുന്നു. 525 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് 29 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് മാത്രമാണ് ഇതുവരെ നേടാനായത്. നിതീഷ് റാണ, ജോണ്‍ടി സിദ്ധു എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്.
രണ്ടാം ദിനം കളി അവസാനിച്ചപ്പോള്‍ ഡല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലായിരുന്നു. അനുജ് റാവത്ത്, കുനാല്‍ ചാണ്ഡേല, ദ്രുവ് ഷോറി എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറി മികവാണ് കേരളത്തിന് കരുത്തായത്. 13 ഫോറുകളടക്കം 155 റണ്‍സാണ് സച്ചിന്‍ സ്‌കോര്‍ ചെയ്തത്. ആറാം വിക്കറ്റില്‍ സല്‍മാന്‍ നിസാറുമായി ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here