Advertisement

പൗരത്വ ബിൽ; ഗുവാഹത്തി പൊലീസ് മേധാവിയെ മാറ്റി

December 12, 2019
1 minute Read

പൗരത്വ ബില്ലിനെതിരെ അസമിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുവാഹത്തി പൊലീസ് മേധാവിയെ മാറ്റി. പൊലീസ് കമ്മീഷണർ ദീപക് കുമാറിനെയാണ് തത്സ്ഥാനത്ത് നിന്ന് മാറ്റിയത്. മുന്ന പ്രസാദ് ഗുപ്തയാണ് പുതിയ കമ്മീഷണർ.

അതിനിടെ, അസമിൽ മൊബൈൽ ഇൻറർനെറ്റ് സേവനം റദ്ദാക്കിയ തീരുമാനം ദീർഘിപ്പിച്ചു. അടുത്ത 48 മണിക്കൂർ കൂടി അസമിൽ ഇൻറർനെറ്റ് സേവനം ലഭ്യമാകില്ല. ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് വടക്കുകിഴക്കൻ ഇന്ത്യയിൽ ട്രെയിൻ വ്യോമഗതാഗതം തടസപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി ഓഫീസുകൾ തീവച്ച് നശിപ്പിച്ചിട്ടുണ്ട്.

story highlights- citizenship amendment bill, guwahati, assam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top