കൂടത്തായി കൊലപാതക കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് ശുപാര്‍ശ

കൂടത്തായി കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിന് ശുപാര്‍ശ. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അഡ്വക്കേറ്റ് എന്‍ കെ ഉണ്ണികൃഷ്ണനെ പ്രോസിക്യൂട്ടറാക്കാനാണ് ശുപാര്‍ശ നല്‍കിയത്. പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അഡ്വക്കേറ്റ് എന്‍ കെ ഉണ്ണികൃഷ്ണന്‍.

കൂടത്തായി കേസില്‍ പ്രതി ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും ഇത് തെളിയിക്കുകയെന്നത് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പ്രോസിക്യൂഷന്റെ സഹായം വേണമെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശാസ്ത്രിയ തെളിവുകളോടെ വേണം കേസ് തെളിയിക്കുക എന്നുള്ളതിനാലും കേസ് തെളിയിക്കുക വെല്ലുവിളികള്‍ നിറഞ്ഞതായതിനാലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് ശുപാര്‍ശ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More