Advertisement

വകുപ്പ് മേധാവികളും കീഴ് ഉദ്യോഗസ്ഥരും വിദേശസംഘങ്ങളുമായി നടത്തുന്ന ചർച്ചക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ

December 12, 2019
Google News 1 minute Read

വകുപ്പ് മേധാവികളും കീഴ് ഉദ്യോഗസ്ഥരും വിദേശ കൺസൾട്ടന്റുമാരുമായും വിദേശസംഘങ്ങളുമായും കൂടിക്കാഴ്ച നടത്തുന്നതും നേരിട്ട് ചർച്ച നടത്തുന്നതും സംസ്ഥാന സർക്കാർ വിലക്കേർപ്പെടുത്തി. അനുവാദമില്ലാതെ ചില വകുപ്പു മേധാവികൾ വിദേശസംഘങ്ങളുമായും എംബസികളുമായും നേരിട്ട് ചർച്ച നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ഇത്തരം അനധികൃത ചർച്ചകൾ സംസ്ഥാന താൽപര്യത്തിനു ഹാനികരമാണെന്നും നിലവിലുള്ള നയങ്ങൾക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കിയാണ് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചത്. ഇതുവരെ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും നിർദേശം നൽകി.

അടുത്തിടെ കേരളത്തിലെത്തിയ ചില വിദേശ സംഘങ്ങളുമായും കൺസൾട്ടന്റ്ുമാരുമായും ചില വകുപ്പ് മേധാവികൾ നേരിട്ട് ചർച്ചകൾ നടത്തിയതായി സർക്കാർ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം എംബസിയിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടന്നു. ഈ അനധികൃത ചർച്ചകളെക്കുറിച്ച് 2019 ഓഗസ്റ്റ് ഏഴിനു ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കരണ വകുപ്പ് സ്പെഷ്യൽ സെല്ലിനു കുറിപ്പ് നൽകി. തുടർന്നാണ് വിദേശ സർക്കാരുകളുമായോ എംബസികളുമായോ പ്രതിനിധികളുമായോ വകുപ്പു മേധാവികളോ കീഴ് ഉദ്യോഗസ്ഥരോ ചർച്ച നടത്തരുതെന്ന് വ്യക്തമാക്കി സർക്കാർ സർക്കുറലർ പുറപ്പെടുവിച്ചത്.

സർക്കാർ നൽകുന്ന പ്രത്യേക അനുവാദമില്ലാതെ വകുപ്പുമേധാവികൾക്ക് ഇത്തരം ചർച്ച നടത്താൻ അധികാരമില്ലെന്ന് സർക്കുലറിൽ പറയുന്നു. ഏതെങ്കിലും വിദേശസംഘം വകുപ്പുമേധാവിയെ സമീപിച്ചാൽ ഇക്കാര്യം വകുപ്പ് സെക്രട്ടറിയെ അറിയിക്കണം. തുടർനടപടി പൊതുഭരണ വകുപ്പ് കൈക്കൊള്ളും. അതിനാൽ ഇത്തരം നേരിട്ടുള്ള ചർച്ചകളിൽ നിന്നും ഉദ്യോഗസ്ഥർ വിട്ടുനിൽക്കണം. ഇതുവരെ നടന്ന കൂടിക്കാഴ്ചകളുടേയും ചർച്ചകളുടേയും വിവരങ്ങൾ വകുപ്പ് സെക്രട്ടറിക്ക് നൽകണം. സെക്രട്ടറി ഇതു പരിശോധിച്ചശേഷം സർക്കാരിനു കൈമാറുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here