ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തം; തീയണയ്ക്കാന്‍ ഊര്‍ജിതശ്രമം

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തം. ബിജെപി സംസ്ഥാന സമിതി ഓഫിസിലാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. (Fire breaks out at Delhi BJP office due to short circuit )
പണ്ഡിറ്റ് പന്ത്മാര്‍ഗിലുള്ള ബിജെപി ഓഫിസിലാണ് വൈകീട്ട് 4.25ഓടെ തീപിടുത്തമുണ്ടായത്. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
മൂന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാക്കാനാകുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും പൊലീസ് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.
Story Highlights : Fire breaks out at Delhi BJP office due to short circuit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here