Advertisement

ഉദയംപേരൂർ കൊലക്കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്

December 12, 2019
0 minutes Read

ഉദയംപേരൂർ വിദ്യാ കൊലക്കേസിൽ റിമാന്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ച് പ്രതികളെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. 3 ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കുക.

വിദ്യയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒരു സുഹൃത്തിന്റെ സഹായം ലഭിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഇയാളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഇന്ന് കാക്കനാട് ജയിലിലെത്തി പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

25 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ സ്‌കൂൾ കാലത്താണ് പ്രേംകുമാറും സുനിത ബേബിയും പ്രണയത്തിലാകുന്നത്. വർഷങ്ങൾക്കിപ്പുറം സഹപാഠികൾ അലുമ്നി മീറ്റിനായി ഒത്തുചേർന്നപ്പോൾ ഇരുവരുടെയും ബന്ധം വീണ്ടും ശക്തിപ്പെടുകയും. സുനിത തന്റെ ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വരികയും ഇരുവരും ചേർന്ന് പ്രേംകുമാറിന്റെ ഭാര്യ വിദ്യയെ ആസൂത്രിതമായി കൊലപ്പെടുത്തുകയുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top