Advertisement

പിച്ചിനെയും മഞ്ഞുവീഴ്ചയെ കുറിച്ചും ആശങ്കപ്പെടാനില്ലെന്ന് ക്യാപ്റ്റന്മാർ; ഐപിഎൽ പൂരത്തിന് നാളെ കൊടിയിറക്കം

May 25, 2024
2 minutes Read
Kolkata Knight Riders vs Sunrisers Hyderabad IPL 2024 final

രണ്ടുമാസത്തോളം നീണ്ടുനിന്ന ഐപിഎൽ പൂരത്തിന് നാളെ കൊടിയിറക്കം. ഫൈനൽ കലാശപ്പോരിൽ കൊൽക്കത്തയിറങ്ങുമ്പോൾ എതിരാളികൾ ഹൈദരാബാദാണ്. പിച്ചിനെയും മഞ്ഞുവീഴ്ചയെ കുറിച്ചും ആലോചിച്ച് ആശങ്കപ്പെടാനില്ലെന്ന നിലപാടിലാണ് ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ. ഫൈനൽ പോരാട്ടം നടക്കുന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഈ സീസണിൽ കൂടുതൽ ടീമുകളും തെരഞ്ഞെടുത്തത് രണ്ടാമത് ബാറ്റ് ചെയ്യാൻ ആയിരുന്നു.എന്നാൽ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയർ ഇരു ടീമുകളെയും ആശയക്കുഴപ്പത്തിലാക്കുന്നു. മഞ്ഞുവീഴ്ച ഇല്ലാതിരുന്നതോടെ രണ്ടാം ഇന്നിങ്സിൽ സ്പിന്നർമാർ കത്തിക്കയറി. ഫൈനൽ ദിവസത്തിലും ഇതേ കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രവചനം.

വാർത്താസമ്മേളനത്തിന് എത്തിയ ഇരു ക്യാപ്റ്റൻ മാരും കൂടുതൽ നേരിട്ടത് മഞ്ഞുവീഴ്ചയെ കുറിച്ചുള്ള ചോദ്യമാണ്. അതേക്കുറിച്ച് ആശങ്കപ്പെടാനില്ലെന്നും താരങ്ങളുടെ കഴിവിലാണ് വിശ്വാസം എന്നും കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ പറ‌‌‍ഞ്ഞു. വരുന്നിടത്ത് വച്ച് കാണാം എന്ന നിലപാടിലാണ് ഹൈദരാബാദിന്റെ നായകൻ പാറ്റ് കമ്മിൻസ്.

Read Also: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനലില്‍

2012ല്‍ ഇതേ ചെപ്പോക്കില്‍ വച്ചായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ കിരീടനേട്ടം. ചരിത്രം ആവര്‍ത്തിക്കാന്‍ ശ്രേയസ് അയ്യരും കൂട്ടരും ഇറങ്ങുമ്പോള്‍ കഴിഞ്ഞ ദിവസം എലിമിനേറ്ററില്‍ രാജസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഹൈദരാബാദിന്റെ പടപ്പുറപ്പാട്.

Story Highlights : Kolkata Knight Riders vs Sunrisers Hyderabad IPL 2024 final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top