സോണിയ ഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പൊലീസിൽ പരാതി

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ചിത്രം അപമാനിക്കുന്ന തരത്തിൽ മോർഫ് ചെയ്യുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും മുൻ എംപിയുമായ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ പൊലീസിൽ പരാതി. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുന്ന തരത്തിലാണ് എ പി അബ്ദുള്ളക്കുട്ടിയുടെ നടപടിയെന്ന് പരാതിയിൽ പറയുന്നു. സോണിയയെ സമൂഹമധ്യത്തിൽ അവഹേളിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. അധ്യക്ഷയുടെ ചിത്രം ഈ രീതിയിൽ പ്രചരിപ്പിച്ചതിൽ കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് പരാതിയുണ്ടെന്നും റിയാസ് മുക്കോളി പറയുന്നു.

ഐപിസി 354 (എ) (ബി), 294 (ബി), കേരള പൊലീസ് ആക്ട് 120 (ഒ) ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 67 (എ) പ്രകാരം അബ്ദുള്ളക്കുട്ടി ചെയ്തത് കുറ്റമാണ്. അബ്ദുള്ള കുട്ടിക്കെതിരെ കേസടുത്ത് ശക്തമായ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു. വ്യാഴാഴ്ചയാണ് എ പി അബ്ദുള്ളകുട്ടി സോഷ്യൽ മീഡിയയിൽ വിവാദ ചിത്രം പങ്കുവച്ചത്. അബ്ദുള്ള കുട്ടിക്കതിരെ രൂക്ഷ വിമർശനമാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top