Advertisement

സ്വർണവിൽപനയിൽ 25 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; തട്ടിപ്പ് നടത്തിയത് ഇമാസ് ഗോൾഡ് ആന്റ് ഡയമണ്ട്‌സ്

December 13, 2019
Google News 1 minute Read
Gold Rate

സ്വർണവിൽപനയിൽ 25 കോടിയുടെ ജിഎസ്ടി തട്ടിപ്പ്. ഇമാസ് ഗോൾഡ് ആന്റ് ഡയമണ്ട്‌സാണ് തട്ടിപ്പുനടത്തിയത്.

നികുതി വെട്ടിച്ച് 2000 കിലോ സ്വർണമാണ് സ്ഥാപനം വിറ്റത്. ഇവിടെ നിന്ന് 16 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു.ജിഎസടി ഇന്റലിജൻസാണ് തട്ടിപ്പ് കണ്ടെത്തിയത്. തൃശൂർ, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ നാല് ജില്ലകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

ബുധനാഴ്ചയാണ് വയനാട് ഉൾപ്പെടെയുള്ള നാല് ജില്ലകളിൽ ജിഎയ്ടി ഇന്റലിജൻസ് പരിശോധന നടത്തിയത്. 2000 കിലോഗ്രാം സ്വർണമാണ് സ്ഥാപനം അനധികൃതമായി വിറ്റത്. 16 കിലോഗ്രാം സ്വർണമാണ് സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയത്.

പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് ജിഎസ്ടി അധികൃതരുടെ മറുപടി.

Story Highlights- Gold, GST

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here