Advertisement

ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്ത് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ

December 13, 2019
Google News 1 minute Read

പൗരത്വഭേഗതി ബിൽ നടപ്പാക്കുന്നതിനെതിരെയുള്ള സാഹചര്യത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സന്ദർശനം റദ്ദാക്കിയേക്കും.

ബിൽ രാജ്യസഭ പാസാക്കിയതിനു പിന്നാലെ അസമിൽ പ്രതിഷേധം അതി ശക്തമാവുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച മുതൽ മൂന്നുദിവസം ഗുവാഹാട്ടിയിൽ നടക്കാനിരുന്ന ഇന്ത്യ- ജപ്പാൻ ഉച്ചകോടിയുടെ വേദി മാറ്റുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഷിൻസോ ആബെ ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്തു എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ജപ്പാൻ വാർത്താ ഏജൻസി ജീജിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് പുറത്ത് വിട്ടത്. അസമിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തലസ്ഥാനമായ ഗുഹാഹട്ടിയിലടക്കം ഇന്റർനെറ്റ് സേവനം റദ്ദ് ചെയ്തിരിക്കുകയാണ്.

പൗരത്വ ബില്ലിനെച്ചൊല്ലി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുൾ മോമെനും ആഭ്യന്തരമന്ത്രി അസുസമാൻ ഖാനും ഇന്ത്യാസന്ദർശനം അവസാനനിമിഷം റദ്ദ് ചെയ്തിരുന്നു. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്ന അമിത് ഷായുടെ പരാമർശമാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചത്.

ഇന്ത്യയിൽ മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്ന ബില്ലിന്മേൽ ഭേദഗതി വരുത്തിക്കൊണ്ട് മുമ്പ് കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്ക് മാത്രമാണ് പൗരത്വം നൽകിയിരുന്നത് ആറ് വർഷമായി ചുരുക്കുകയും മുസ്ലിം വിഭാഗക്കാർ ഒഴികെയുള്ള മതവിഭാഗങ്ങളിൽപെട്ട അനധികൃത കുടിയേറ്റക്കാർക്ക് മതിയായ രേഖകൾ ഉണ്ടെങ്കിൽ പൗരത്വം നൽകുന്നതാണ് ബിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here