Advertisement

പോപ്പ് ലിയോ പതിനാലാമൻ അന്ന് കേരളത്തില്‍ തങ്ങിയ ഒരാഴ്ച

1 day ago
Google News 1 minute Read
pope

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ എത്തുമ്പോൾ അത് കേരളത്തിനും അഭിമാനിക്കാവുന്ന നിമിഷങ്ങളിൽ ഒന്നാണ്. അദ്ദേഹം അഗസ്റ്റീനിയന്‍ സഭയുടെ ജനറല്‍ ആയിരുന്ന കാലത്തായിരുന്നു കേരളത്തിലും തമിഴ്നാട്ടിലുമായി 2004 – 2006 കാലയളവിൽ സന്ദർശനം നടത്തിയിരുന്നത്. ഇന്ത്യ സന്ദർശിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ മടക്കം എന്ന കാര്യവും ഇവിടെ ഓര്മിപ്പിക്കപ്പെടുകയാണ്.

2004 ലെ ആദ്യ സന്ദര്‍ശന വേളയില്‍, കേരളത്തില്‍ ആലുവ മരിയാപുരം, ഇടക്കൊച്ചി എന്നിവിടങ്ങളിലെ അഗസ്റ്റീനിയന്‍ ആശ്രമങ്ങളില്‍ അദേഹം ഒരു ആഴ്ചയിലധികം താമസിക്കുകയും മരിയാപുരത്തെ ക്രിസ്ത്യന്‍ സഹായ റാണി ഇടവകയിലും ഇടക്കൊച്ചിയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചിരുന്നു.

2004 ഏപ്രില്‍ 22 ന് കലൂര്‍ കതൃക്കടവിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍, അന്നത്തെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന പരേതനായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിനൊപ്പം ആറ് അഗസ്റ്റീനിയന്‍ ഡീക്കന്മാരെ പൗരോഹിത്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ദിവ്യബലി അർപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാകുകയാണ് ഇപ്പോൾ.

2006 ഒക്ടോബറില്‍ ആലുവയില്‍ നടന്ന സെന്റ് അഗസ്റ്റീന്റെ ഓര്‍ഡര്‍ ഓഫ് ദി ഏഷ്യ-പസഫിക് മീറ്റിങില്‍ പങ്കെടുക്കാന്‍ മരിയാപുരത്തുള്ള അഗസ്റ്റീനിയന്‍ ഭവനത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തിയപ്പോഴായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. ലിയോ പതിനാലാമൻ വളരെ ലളിത സ്വഭാവമുള്ളയാളാണെന്നും എല്ലാവരുമായും സൗഹൃദപരമായി ഇടപെടുന്ന വ്യക്തിയാണ്. അദ്ദേഹം കേരളം സന്ദർശിക്കുന്ന സമയത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള മുറികളിലായിരുന്നു താമസിച്ചിരുന്നത് ആ വിനയം തങ്ങളെ വല്ലാതെ സ്വാധീനിച്ചുവെന്ന് ഫാ. ജേക്കബ് മുല്ലശേരി ഓർത്തെടുക്കുന്നു.

Story Highlights : Pope leo 14th kerala visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here