Advertisement

യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവം: കാറില്‍ കറങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ പ്രശ്‌നമറിയില്ല: ഹൈക്കോടതി

December 13, 2019
Google News 1 minute Read

പാലാരിവട്ടത്ത് യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. കാറില്‍ കറങ്ങിനടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ പ്രശ്‌നമറിയില്ല. ഇല്ലാതായത് ഒരു കുടുംബത്തിന്റെ അത്താണിയാണെന്നും ഹൈക്കോടതി പറഞ്ഞു.

കുഴി അടയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. റോഡ് നന്നാക്കാന്‍ കോടതി പലതവണ ഉത്തരവിട്ടിട്ടും ഒന്നും നടക്കുന്നില്ല. ജനങ്ങളുടെ അവസ്ഥ മനസിലാക്കാന്‍ തയാറാകണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More: കൊച്ചിയിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണ് കൂനമ്മാവ് സ്വദേശി യദുലാല്‍(23) ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

കുഴിയുടെ സമീപത്തുവച്ചിരുന്ന അശാസ്ത്രീയമായ ബോര്‍ഡാണ് അപകടത്തിന് ഇടയാക്കിയത്. കുഴിയുടെ സമീപം എത്തുമ്പോള്‍ മാത്രമാണ് ഇരുചക്രവാഹനക്കാര്‍ക്ക്് കുഴി കാണാന്‍ സാധിക്കുകയുള്ളൂ. കുഴി കണ്ടയുടനെ വെട്ടിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് യദുലാല്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here