Advertisement

ശബരിമല പ്രവേശം: രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹർജികൾ ഇന്ന് സുപ്രിം കോടതിയിൽ

December 13, 2019
Google News 2 minutes Read

ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നൽകിയ ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുക. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് രഹ്ന ഫാത്തിമയുടെ ഹർജി പരിഗണിക്കുന്നത്.

Read Also: ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ചില കൗതുക കാഴ്ചകൾ; ‘ഇന്ത്യക്കാർ ടാ!!!’

ദർശനം നടത്താൻ ആഗ്രഹമുണ്ടെങ്കിലും സുരക്ഷയൊരുക്കാൻ കേരളാ പൊലീസ് തയാറാകുന്നില്ലെന്നാണ് രഹ്‌ന ഫാത്തിമയുടെ പരാതി. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയെങ്കിലും പ്രതിഷേധം കാരണം ദർശനം നടത്താൻ കഴിഞ്ഞില്ല. യുവതിപ്രവേശന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന് രഹ്‌ന ഫാത്തിമയുടെ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ദർശനത്തിന് സൗകര്യമൊരുക്കണമെന്ന ബിന്ദു അമ്മിണിയുടെ ആവശ്യവും കോടതി
പരിഗണിക്കും. ശബരിമല യുവതിപ്രവേശ വിധി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ ‘അത് അവസാന വാക്കല്ലലോ’ എന്ന് ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു.

 

 

 

sabarimala entry, rahna fathima, bindu ammini

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here