തിരുവനന്തപുരത്ത് ഇന്ന് മുതല്‍ 15 വരെ കുടിവെള്ള വിതരണം മുടങ്ങും

അരുവിക്കരയിലെ ജലശുദ്ധീകരണശാലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ 15 വരെ കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കര ജലശുദ്ധീകരണ ശാലയിലെ കാലപ്പഴക്കം മൂലം നശിക്കാറായ പമ്പ് സെറ്റുകളും അനുബന്ധ വൈദ്യുത ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുന്ന പണി ഇന്ന് മുതല്‍ ആരംഭിക്കും.
Read More: തിരുവനന്തപുരം നഗരത്തില്‍ 13 മുതല്‍ 15 വരെ തിയതികളില്‍ കുടിവെള്ള വിതരണം മുടങ്ങും
അതേസമയം, കുടിവെള്ള വിതരണത്തിനായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എങ്കിലും, കരുതലോടെ വെള്ളം ഉപയോഗിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here