‘പടം സൂപ്പർ ആയിരുന്നു മോനേ, അല്ല മോൻ ഏതാ ഈ പടത്തിൽ’? ഉണ്ണി മുകുന്ദനോട് ഒരു ആരാധകന്റെ ചോദ്യം; വൈറലായി വീഡിയോ

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ മാമാങ്കം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രവും മികച്ച അഭിപ്രായമാണ് നേടിയത്. ഇതിനിടെ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങിയ ഒരു ആരാധകൻ ഉണ്ണിയോട് ചോദിക്കുന്ന ചോദ്യമാണ് വീഡിയോയിൽ.

‘പടം സൂപ്പർ ആയിരുന്നു മോനേ, അല്ല മോൻ ഏതാ ഈ പടത്തിൽ?’ ഇതായിരുന്നു ആ ആരാധകന്റെ ചോദ്യം. ഇത് കേട്ട് തലയിൽ കൈവച്ച് ചിരിച്ചുപോയി ഉണ്ണി മുകുന്ദൻ. തുടർന്ന് ആരാധകന് മറുപടിയും നൽകി. ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന ആളാണ് താനെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ഇപ്പോൾ തടി കുറഞ്ഞതാണെന്നും ഉണ്ണി പറഞ്ഞു. ഉണ്ണി മുകുന്ദന്റെ മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചു പോയി.

Read also: നെയ്മറെ ട്രോളി ഉണ്ണി മുകുന്ദൻ; പണി തരുന്നുണ്ടെന്ന് ആരാധകരുടെ രോഷം; ഒടുവിൽ വിശദീകരണം

story highlights- unni mukundan, viral video, mamangamനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More