ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും

ഫോബ്‌സ് പുറത്തുവിട്ട ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. പട്ടികയില്‍ 34 ാം സ്ഥാനമാണ് നിര്‍മല സീതാരാമന്. ഫോര്‍ബ്‌സ് പുറത്തുവിട്ട 2019 ലെ പട്ടികയില്‍ ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലാണ് ഒന്നാം സ്ഥാനത്ത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാര്‍ഡെ രണ്ടാം സ്ഥാനത്തും യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാം സ്ഥാനത്തുമെത്തി. ലോകത്തെ ശക്തരായ വനിതകളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ആദ്യമായാണ് നിര്‍മലാ സീതാരാമന്‍ എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ നിര്‍മല സീതാരാമന്‍ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയുമായിരുന്നു.

story highlights – Nirmala Sitharamanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More