Advertisement

ജോർജൂട്ടി ഇനി ചൈനയിലും; ‘ദൃശ്യം’ ചൈനീസ് പതിപ്പ് ട്രെയിലർ കാണാം

December 14, 2019
2 minutes Read

മോഹൻലാലിന്റെ എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളിലൊന്നായ ‘ദൃശ്യ’ത്തിന്റെ ചൈനീസ് റീമേക്കിന്റെ ട്രെയിലർ പുറത്ത്. ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്’ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്.

മലയാളത്തിലെ അതേ രംഗങ്ങൾ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌കരിച്ചിരിക്കുന്നു. സിനിമയിലെ വില്ലനായ വരുൺ ഉപയോഗിച്ച കാറിന്റെ അതേ നിറത്തിലുള്ള വാഹനം വരെയാണ് റീമേക്കിലും. നേരത്തെ സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ശ്രീലങ്കൻ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എല്ലാ ഭാഷകളിലും ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read Also: ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ചില കൗതുക കാഴ്ചകൾ; ‘ഇന്ത്യക്കാർ ടാ!!!’

ചിത്രം ഈ മാസം 20നാണ് റിലീസ് ചെയ്യുന്നത്. ചൈനീസ് ചിത്രത്തിലെ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളം സിനിമയിൽ മോഹൻലാലിനെ കൂടാതെ മീന, കലാഭവൻ ഷാജോൺ, ആശ ശരത്, നീരജ് മാധവ് തുടങ്ങിയ വൻതാര നിര തന്നെയുണ്ടായിരുന്നു. ആദ്യമായാണൊരു മലയാളം സിനിമയുടെ ചൈനീസ് പതിപ്പിറങ്ങുന്നത്.

നേരത്തെ ഒരു ചൈനീസ് കമ്പനിക്ക് സിനിമയുടെ അവകാശം കൈമാറിയതിന്റെ വീഡിയോ ജീത്തു ജോസഫ് പുറത്ത് വിട്ടിരുന്നു.

 

 

drishyam chineese trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top