Advertisement

പൗരത്വ ഭേദഗതി നിയമം: മലപ്പുറത്ത് വിദ്യാർത്ഥി പ്രതിഷേധം ശക്തം

December 14, 2019
2 minutes Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് ശക്തമായ വിദ്യാർത്ഥി പ്രതിഷേധം. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ക്ലാസുകൾ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങിയത്. പ്രക്ഷോഭ റാലികളിൽ പലയിടത്തും പൗരത്വ ഭേദഗതി ബിൽ പ്രതീകാത്മകമായി അഗ്‌നിക്കിരയാക്കി.

Read Also: പൗരത്വ ഭേദഗതി നിയമം: സംസ്ഥാനങ്ങളുടെ നിലപാട് തള്ളി കേന്ദ്രം

പതിവിന് വിപരീതമായി കാമ്പസുകളിൽ നിന്ന് നഗരങ്ങളിലേക്ക് നീങ്ങുന്നതായിരുന്നു പ്രതിഷേധം. നൂറുകണക്കിന് വിദ്യാർത്ഥികൾ ദേശീയ-സംസ്ഥാന പാതകളിലേക്ക് ഇറങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. രാഷ്ട്രീയ സംഘടനകളുടെ ഭാഗമാകാതെ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധങ്ങളേറെയും.

മലപ്പുറം ഗവൺമെന്റ് കോളജ്, അരീക്കോട് സുല്ലമുസ്സലാം സയൻസ് ആൻഡ് അറബിക് കോളജ്, സുല്ലമുസ്സലാം ബിഎഡ് കോളജ്, തിരൂരങ്ങാടി പിഎസ്എംഒ കോളജ്. കൊണ്ടോട്ടി ഇഎംഇഎ കോളജ്, വേങ്ങര മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പിപിടിഎം കോളജ്, മമ്പാട് എംഇഎസ് കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് തെരുവിലറങ്ങിയത്.

നേരത്തെ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബർ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

 

citizenship amentment law, malappuram students protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top