രാമക്ഷേത്ര നിർമാണത്തിനായി പതിനൊന്ന് രൂപയും കല്ലും സംഭാവന നൽകണമെന്ന് യോഗി ആദിത്യനാഥ്

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓരോ വീട്ടുകാരും പതിനൊന്ന് രൂപയും കല്ലും നൽകണമെന്നാണ് ആവശ്യം. രാമക്ഷേത്ര നിർമാണം എത്രയും വേഗം ആരംഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജാർഖണ്ഡിലെ ഒരു തെരഞ്ഞെടപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് സംഭാവന ആവശ്യപ്പെട്ടത്.
സമൂഹം നൽകുന്ന സംഭാവനകളിലൂടെയാണ് രാമരാജ്യം യാഥാർത്ഥ്യമാകുക. ഝാർഖണ്ഡിലെ എല്ലാ വീട്ടുകാരും പതിനൊന്ന് രൂപയും കല്ലും നൽകി സഹായിക്കണം. രാമരാജ്യത്തിന്റെ ഗുണഫലം എല്ലാവർക്കും ലഭിക്കും. അവിടെ ദളിതരെന്നോ, സ്ത്രീകളെന്നോ, യുവാക്കളെന്നോ തുടങ്ങി ഒരു തരത്തിലുള്ള വിവേചനങ്ങളും ഉണ്ടാകില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
story highlights- ayodhya, yogi adithyanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here