ഉത്തർപ്രദേശിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി

ഉത്തർപ്രദേശിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി. ഉന്നാവിനു സമീപമുള്ള ഫത്തേപ്പൂർ ജില്ലയിലാണ് സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഉത്തർപ്രദേശിലെ ഉന്നാവിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം അവസാനിക്കും മുൻപാണ് പെൺകുട്ടിക്ക് നേരെയുള്ള അക്രമം.
ബന്ധു പീഡനത്തിനിരയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കാൺപുരിലുള്ള ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here