Advertisement

ഒരു ലക്ഷം കുടുംബശ്രീ പ്രവർത്തകർ പത്ത്, പ്ലസ് ടു തുല്യതാ കോഴ്‌സുകളിൽ പഠനമാരംഭിക്കും

December 14, 2019
1 minute Read

 

സംസ്ഥാനത്തെ ഒരു ലക്ഷം കുടുംബശ്രീ പ്രവർത്തകർ പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിൽ പഠനമാരംഭിക്കും. സാക്ഷരതാ മിഷന്റെ സമ പദ്ധതിയിലൂടെയാണ് ഒരു ലക്ഷം സ്ത്രീകൾ വീണ്ടും പഠനത്തിലേക്കു കടക്കുന്നത്.

രണ്ട് തുല്യതാ കോഴ്‌സുകളിലായി ഒരു ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ മാസം 31 വരെയാണ് രജിസ്‌ട്രേഷൻ. പഠിതാക്കളുടെ കോഴ്‌സ് ഫീസും പരീക്ഷാ ഫീസും പൂർണമായി കുടുംബശ്രീ വഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ‘സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ’ എന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ 1000 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്.

ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരെയും പത്താം തരം, ഹയർ സെക്കൻഡറി തുല്യതയുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ സാക്ഷരതാ മിഷൻ ലക്ഷ്യമിടുന്നത്.

 

 

kudumasree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top