നിർമാതാക്കളുടെ ചർച്ചയിൽ പ്രതീക്ഷ; താരസംഘടനയുടെ പിന്തുണയുണ്ടെന്നും ഷെയ്ൻ നിഗം

നിർമാതാക്കളുടെ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് നടൻ ഷെയ്ൻ നിഗം. 19 ന് നടക്കുന്ന ചർച്ചയിൽ എല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷെയ്ൻ നിഗം ട്വന്റിഫോറിനോട് പറഞ്ഞു.

താരസംഘടനയായ അമ്മയുടെ പിന്തുണ തനിക്കുണ്ട്. നഷ്ട പരിഹാരം നൽകിയാൽ മാത്രമേ വീട്ട് വീഴ്ചയ്ക്കുള്ളൂ എന്ന് നിർമാതാക്കൾ പറഞ്ഞതായി തനിക്കറിയില്ലെന്നും ഷെയ്ൻ പറഞ്ഞു.

അതിനിടെ ഷെയ്ൻ നായകനാകുന്ന വലിയപെരുന്നാളിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷെയ്ൻ അടക്കമുള്ളവർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന നിർമാതാക്കളുടെ പ്രസ്താവനയ്ക്കുള്ള മറുപടിയുമായാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്.

Read also: ഷെയ്ൻ നിഗം നിർമാതാവാകുന്നു

Story highlights- shane nigam, AMMA, prosucers associationനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More