റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മജിസ്റ്റീരിയൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കലക്ടർ

റോഡിലെ കുഴിയിൽ യുവാവ് വീണ് മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. പിഡബ്ലുഡി, വാട്ടർ അതോറിറ്റി വകുപ്പുകൾ തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കളക്ടർ യോഗം വിളിക്കുമെന്നും കളക്ടർ പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ട് വിഷയങ്ങൾ ധരിപ്പിച്ചു. റോഡുകൾ വീണ്ടും വെട്ടി പൊളിക്കുന്നുവെന്ന പരാതിയുണ്ടെങ്കിൽ ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടർ വ്യക്തമാക്കി.

ഇതിനിടെ ഇന്നലേയും കൊച്ചിയിലെ റോഡിലെ കുഴിയിൽ വീണ് യുവാവിന് പരുക്കേറ്റു. പള്ളുരുത്തി സ്വദേശി സിയാദിനാണ് ഇടക്കൊച്ചി റോഡിലെ കുഴിയിൽ വീണ് മുട്ടു കാലിന് സാരമായി പരുക്കേറ്റത്. ഇതോടേ പൊളിഞ്ഞ് കിടക്കുന്ന ഇടക്കൊച്ചിയിലെ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ശവമഞ്ചമൊരുക്കി പ്രതിഷേധിച്ചു.

story highlights- accident, palarivattom, yedhulal, magisterial inquiryനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More