പൗരത്വ ഭേദഗതി നിയമത്തിൽ ആവശ്യമുണ്ടെങ്കിൽ നേരിയ മാറ്റം വരുത്താൻ തയാർ: അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രത്തിന്റെ തന്ത്രപരമായ നീക്കം. ആവശ്യമുണ്ടെങ്കിൽ നിയമത്തിൽ നേരിയ മാറ്റം വരുത്താൻ തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഷാ ഇത് പറഞ്ഞത്.
Read Also: പൗരത്വ വിഭജനം കേന്ദ്ര സർക്കാരിനെതിരെയുള്ള ജനശ്രദ്ധ തിരിച്ചുവിടാൻ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്കയകറ്റുമെന്ന് മേഘാലയ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയെന്നും അമിത് ഷാ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അമിത് ഷായെ കണ്ടിരുന്നു. ക്രിസ്മസിന് ശേഷം സമാധാനപൂർവം കാര്യം ചർച്ച ചെയ്യാമെന്നും പൗരത്വ ഭേദഗതി നിയമത്തെ ആരും ഭയക്കേണ്ടമില്ലെന്നും അമിത് ഷാ.
നേരത്തെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ അസമിന്റെ വികാരം പ്രധാനമന്ത്രിയെ അറിയിക്കാൻ സംസ്ഥാനത്തെ ബിജെപി സർക്കാരും തീരുമാനിച്ചിരുന്നു. വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. പൗരത്വ ഭേദഗതി നിയമം വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ അവസ്ഥയും ജനങ്ങളുടെ ആശങ്കകളും സംഘം പ്രധാനമന്ത്രിയെ അറിയിക്കും.
ചന്ദ്രമോഹൻ പട്ടേവാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് പ്രധാനമന്ത്രിയെ കാണുക. കൂടാതെ സംഘം ആഭ്യന്തരമന്ത്രിയെയും സന്ദർശിച്ച് സ്ഥിതിഗതികൾ വ്യക്തമാക്കും.
അതേസമയം വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ച് വിടണമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു.
citizenship amendment act, amit shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here