പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറത്ത് ചേർന്ന വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
നിയമം പിൻവലിക്കും വരെ പ്രക്ഷോഭ പരിപാടികൾ തുടരാനും യോഗം തീരുമാനിച്ചു. കൂടാതെ മതേതര വിശ്വാസികളെയും വിവിധ സംഘടനകളെയും പങ്കെടുപ്പിച്ച് പ്രതിഷേധം രാജ്യവ്യാപകമാക്കും.
ജനുവരി രണ്ടിന് കൊച്ചിയിൽ സമര പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കുമെന്ന് യോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന സമര പരിപാടികൾക്ക് അന്തിമ രൂപം നൽകാൻ കെപിഎ മജീദ് കൺവീനറായി സബ് കമ്മിറ്റിയും രൂപീകരിച്ചു.
അതേസമയം, ചൊവ്വാഴ്ച നടത്തുന്ന ഹർത്താലിനോട് സഹകരിക്കില്ലെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഭീകരവാദ പ്രസ്ഥാനങ്ങളുമായി യോജിച്ച സമരത്തിനില്ലെന്നും കാന്തപുരം വ്യക്തമാക്കി.
citizenship amendment act, muslim protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here