Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ 65 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

December 15, 2019
Google News 1 minute Read

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് സ്വർണവുമായി പിടിയിലായത്.

ഇവരുടെ കൈവശമുണ്ടായിരുന്ന ഫാനിന്റേയും സ്പീക്കറിന്റേയുമുളളിൽ പാളികളാക്കി ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വർധിക്കുകയാണ്. നവംബർ ഏഴു മുതൽ ഈ മാസം ഏഴു വരെ 22 സ്വർണക്കടത്ത് കേസുകൾ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ മലയാളികളായ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ആകെ 15.2 കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. ഒന്നേകാൽ കോടി രൂപയുടെ വിദേശ കറൻസിയും നെടുമ്പാശേരിയിൽ പിടികൂടിയിരുന്നു.

Read also: നെടുമ്പാശേരി വിമാനത്താവളം വഴി കള്ളക്കടത്ത് വർധിക്കുന്നു; കഴിഞ്ഞ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 22 സ്വർണക്കടത്ത് കേസുകൾ

story highlights- gold hunt, nedumbassery air port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here