Advertisement

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി

December 16, 2019
Google News 0 minutes Read

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലക്‌നൗവിലും, കൊല്‍ക്കത്തയിലും, മുംബൈയിലും പ്രകടനങ്ങള്‍ നടന്നു. അതേസമയം, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി നടത്തും.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ജാമിഅ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുമാണ് ലക്നൗവിലെ നദ്വ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്. വിദ്യാര്‍ത്ഥികളും പൊലീസും ഏറെനേരം ഏറ്റുമുട്ടി.

മുംബൈയിലും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഐഐടി മുംബൈയിലും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലും വ്യാപക പ്രതിഷേധമുണ്ടായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here