പെരിയ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതി

കാസര്‍ഗോഡ് പെരിയ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്റെ അനുമതിയായി. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍കോട്ടയുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും ഉപകരിക്കുന്നതാണ് നിര്‍ദിഷ്ട ബേക്കല്‍ എയര്‍ സ്ട്രിപ്പ് പദ്ധതി.
ഒരു റണ്‍വേ ഉള്ളതാണ് എയര്‍ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. ഉഡാന്‍ ഫോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാസര്‍ഗോഡ് പെരിയയില്‍ എയര്‍ സ്ട്രിപ്പിന് അനുമതിയായത്. 2011 ഫെബ്രുവരി 14നാണ് ബേക്കല്‍ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഉത്തരവിറക്കിയത്. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും ഇല്ലാതെ സ്വപ്ന പദ്ധതി അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ ഇനി ആരംഭിക്കും. പെരിയ വില്ലേജിലെ കനിംകുണ്ടില്‍ 80.44 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത് .ഇതില്‍ 28.76 ഏക്കര്‍ റവന്യൂ ഭൂമിയും 51.68 സ്വകാര്യ ഭൂമിയുമാണ്. ആറു വര്‍ഷം മുന്‍പ് നടത്തിയ പഠനത്തില്‍ ഭൂമി ഏറ്റെടുക്കലിന് മാത്രം 25 കോടി രൂപ വേണ്ടി വരും എന്നായിരുന്നു കണക്ക് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here