മഹാലക്ഷ്മി സില്‍ക്‌സിന്റെ നാലാമത് ഷോറൂം ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മഹാലക്ഷ്മി സില്‍ക്‌സിന്റെ നാലാമത് ഷോറൂം ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്ര താരം മോഹന്‍ലാല്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുന്‍നിര വസ്ത്ര നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വൈവിധ്യമാര്‍ന്ന വെഡ്ഡിംഗ് കളക്ഷനുകളുമായാണ് പുതിയ ഷോറൂം ഏറ്റുമാനൂരില്‍ തുറന്നത്.

എംസി റോഡില്‍ നാല്‍പ്പതിനായിരം സ്്ക്വയര്‍ഫീറ്റിലാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോനാണ് എക്‌സ്‌ക്ലൂസീവ് വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വ്യത്യസ്ത വിലനിലവാരങ്ങളിലുള്ള ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ എന്നിവയുടെ അപൂര്‍വ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ പുതിയ ഷോറൂമുകള്‍ ഉടന്‍ തുറക്കുമെന്ന് മഹാലക്ഷ്മി സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top